ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനകര്‍മ്മം നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് നിര്‍വ്വഹിച്ചു


ഇരിങ്ങാലക്കുട : നവംബർ 5,6,7,8 തിയ്യതികളിലായി നടക്കുന്ന  ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനകര്‍മ്മം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു.
കലോത്സവം ജനറല്‍ കണ്‍വീനര്‍ കെ.ജി സുനിത ലോഗോ ഏറ്റുവാങ്ങി.വികസന സമിതി കണ്‍വീനര്‍ അബ്ദുള്‍ ഹഖ്,പബ്ളിസിറ്റി കണ്‍വീനര്‍ ഡോ മഹേഷ് ബാബു,ജോ.കണ്‍വീനര്‍ ബിജുന എന്നിവര്‍ സംസാരിച്ചു. എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയായ
അനന്തപദ്മനാഭന്‍ വരച്ച ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.