ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശി ശ്യാം സത്യന്റെ ചിത്രം വേൾഡ് ഫോട്ടോഗ്രാഫിക് ഫോറത്തിന്റ ഫൈനൽ മത്സരത്തിന് യോഗ്യത നേടി…

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശി ശ്യാം സത്യൻ എടുത്ത ചിത്രം വേൾഡ് ഫോട്ടോഗ്രാഫിക് ഫോറത്തിന്റെ 2018 ലെ ട്രാവൽ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

കണ്ണൂരിലെ കണ്ടനാർ കേളന്റെ അഗ്നിയിലൂടെ രൗദ്രഭാവത്തിൽ ചാടുന്ന ചിത്രമാണ് യോഗ്യത നേടിയത്.

അങ്കമാലിയിൽ സ്വകാര്യ കമ്പനിയിൽ ബോയ്ലർ ഓപ്പറേറ്ററായ ശ്യാം ഫോട്ടോഗ്രാഫിയെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അല്ലാതിരുന്നിട്ടും ലോകത്തിലെ മികച്ച ഫോട്ടോഗ്രാഫർമാരുടെ പാനൽ തന്റെ ചിത്രത്തെ ഇഷ്ടപ്പെടുകയും ആ ചിത്രം അവസന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ശ്യാം സത്യൻ.

തെരെഞ്ഞെടുക്കപ്പെട്ട ചിത്രം