ജെ.സി.ഐ. സോൺ 20 ലെ മികച്ച ചാപ്റ്ററിനുള്ള അവാർഡ് ജെ.സി.ഐ ഇരിങ്ങാലക്കുടക്ക്

 

മൂവാറ്റുപുഴ : ജൂനിയർ ചേമ്പർ ഇൻറർനാഷണൽ തൃശൂർ ,എറണാകുളം,ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 85 ൽ പരം ചാപ്റ്ററുകളിൽ വെച്ച് ഏറ്റവും മികച്ച ചാപ്‌റ്ററിനുള്ള അവാർഡ് ജെ.സി.ഐ ഇരിങ്ങാലക്കുട കരസ്ഥമാക്കി .

രണ്ട് സ്നേഹഭവനങ്ങൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുകയും ,സൗജന്യമായി 500 പേർക്ക് അരി വിതരണവും , വിവിധ ചികിത്സാ സഹായ വിതരണവും , വിദ്യാഭ്യാസ രംഗത്ത് സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ ബെറ്റർ വേൾഡ് പദ്ധതിയും ,പ്രതിഭാ പുരസ്ക്കാരവും ,വിവിധങ്ങളായ പരിശീലന പരിപാടികളും ,തുടങ്ങി ജീവകാരുണ്യ ,സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ചാപ്റ്റർ പ്രസിഡന്റ് ഷിജു പെരേപ്പാടന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകിയത്.

മൂവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തിയ “മേളം” സോൺ കോൺഫറൻസിൽ ,സോൺ പ്രസിഡന്റ് രജനീഷ് അവിയാനിൽ നിന്ന് ചാപ്റ്റർ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അവാർഡ് ഏറ്റുവാങ്ങി .സമ്മേളനം ഹൈക്കോടതി ജഡ്ജി സുരേന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു . ഡീൻ കുരിയാക്കോസ് എം.പി. മുഖ്യാതിഥിയായിരുന്നു .