വഴിയിൽ നിന്നും ലഭിച്ചപേഴ്സ് ഉടമസ്ഥനെ തേടി പിടിച്ചു കൈ മാറി യുവാക്കൾ മാതൃകയായി


ഇരിങ്ങാലക്കുട : പന്ത്രണ്ടായിരം രൂപയും, പിൻ നമ്പർ രേഖപ്പെടുത്തിയ എ.ടി.എം കാർഡും ,ആധാർ കാർഡുമടങ്ങിയ പേഴ്സ് വെള്ളാങ്ങല്ലൂർ പമ്പിനു സമീപം രാത്രി 8 മണിയോടെ നഷ്ടപ്പെട്ടപ്പോൾ വെള്ളാങ്ങല്ലൂർ സ്വദേശി സിയാദിന് അത് തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.

എന്നാൽ ചെണ്ടമേളക്കാരും പൊറത്തിശ്ശേരി സ്വദേശികളുമായ ശരത്ത് വി.എസ്, അജിത്ത് വി.എൻ എന്നിവർക്ക് സിയാദിന്റെ നഷ്ടപ്പെട്ട പേഴ്സ് ലഭിക്കുകയും അവരത് ഇരിങ്ങാലക്കുട പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ അവർ തന്നെ പേഴ്സിന്റെ യഥാർത്ഥ അവകാശിക്ക് അത് കൈമാറുകയും ചെയ്തു.