വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു


ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ, സംസ്ഥാന സെക്രട്ടറി സേതുമാധവൻ എന്നിവർ യാത്ര ചെയ്തിരുന്ന വാഹനം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരുടെ നിലപാടിൽ സംഘടനയുടെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഭരണസമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റവാളികളെ ഉടൻ പിടികൂടി കർശന നിയമനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു. ഷാജു പാറേക്കാടൻ, തോമസ് അവറാൻ, പി.വി. ബാലസുബ്രഹ്മണ്യൻ, വി.കെ. അനിൽ കുമാർ, ടി. മണി മേനോൻ, കെ.എസ്. ജാക്സൺ, ഡീൻ ഷാഹിദ് എന്നിവർ പ്രസംഗിച്ചു.