ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ ( 18/10/2019) സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട : 91-മത് അക്കാദമി അവാർഡിനുള്ള മികച്ച
വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രമായ “ഡോഗ് മാൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18ന് (വെള്ളിയാഴ്ച്ച) സ്ക്രീൻ ചെയ്യുന്നു.

മാർസലോ എന്ന ശ്വാന പരിശീലകന്റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.

മയക്കുമരുന്ന് വ്യാപാരത്തിലേക്കും തുടർന്ന് ജയിലിലേക്കും എത്തിപ്പെടുന്ന മാർസലോ, സ്വന്തം നിരപരാധിത്വം മകൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലാണ്…

23-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായ “ഡോഗ് മാനി”ന്റെ സമയം 102 മിനിറ്റ്.

പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ “ഓർമ്മ ഹാളി”ൽ, വൈകീട്ട് 6.30ന്.