വിതച്ചത് കൊയ്യാനായിലെങ്കിൽ കൃഷിഭവൻ ഉപരോധിക്കും : വാക്സറിൻ പെരെപ്പാടൻ


തുമ്പൂർ : പാടശേഖത്തിലേക്ക് കാർഷിക യന്ത്രങ്ങൾ ഇറക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിലം നികത്ത് മാഫിയയുടെ ഗൂണ്ടായിസത്തിന് നേരെ കൃഷി ഓഫീസർ മൗനം പാലിച്ചാൽ വേളൂക്കര കൃഷിഭവൻ ഉപരോധിക്കുമെന്ന് ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു.

തുമ്പൂർ – കണ്ണുകെട്ടിച്ചിറ പാടശേഖരം സന്ദർശിച്ച് തൽസ്ഥിതി വിലയിരുത്തി സംസാരിക്കുകയാരുന്നു അദ്ദേഹം.
കൃഷിഭവന്റെ ഡാറ്റാ ബാങ്കിൽ കൃത്യമായി
നിലം എന്ന് രേഖപ്പെടുത്തിയതും കാർഷിക യന്ത്രങ്ങൾ ഇറക്കുന്നതിനായി പഞ്ചായത്ത് റാംപ് നിർമ്മിച്ച് നൽകിയിട്ടുള്ളതുമായ സ്ഥലത്തു കൂടി കൃഷി ഉപകരണങ്ങൾ കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ വരുന്നത് കൃഷി ഓഫീസറുടെ നിസംഗതയാണ്.നാടൻ വിത്തിനമായ കുറവ നെല്ലിന്റെ നടീൽ കഴിഞ്ഞ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കർഷകർ അവഹേളിക്കപ്പെടുകയാണ്.

യുവതലമുറ കാർഷിക വൃത്തിയിലേക്ക് കടന്ന് വരുവാൻ മടിക്കുമ്പോൾ, തരിശുഭൂമിയിൽ പൊന്നുവിളയിക്കുന്ന കണ്ണ് കെട്ടിച്ചിറ – വഴിക്കിലിച്ചിറ പാടശേഖത്തിലെ ജൈവകർഷകരായ യുവജനങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ വച്ച് പൊറുപ്പിക്കാനാകില്ല. എൽ.വൈ.ജെ.ഡി. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരൻ കർഷകരുമായി വിഷയങ്ങൾ ചർച്ച ചെയ്തു