ആളൂർ ഉറുമ്പൻകുന്ന് ദർശന കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനശാല നാളെ നാടിനു സമർപ്പിക്കും


ആളൂർ : ആളൂർ ഉറുമ്പൻകുന്ന് ദർശന കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനശാല നാളെ നാടിനു സമർപ്പിക്കും. നാളെ ഉച്ചതിരിഞ്ഞ് 4 മണിക്ക് ദർശന കലാകായിക സമിതി ക്ളബ്ബിൽ കൂടുന്ന യോഗത്തിൽ വെച്ച് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ വായനശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കും.വാർഡ് മെമ്പർമാരായ എ.ആർ ഡേവീസ്, ബിന്ദു, ഷാജു, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പി.സി ഷന്മുഖൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.