കേരളാ പോലീസിൽ സ്പോർട്ട്സ് വിഭാഗത്തിൽ നിയമനം


തിരുവനന്തപുരം : കേരള പോലീസ് സ്പോർട്സ് വിഭാഗത്തിൽ നീന്തൽ താരങ്ങളായ പുരുഷന്മാരെ നിയമിക്കുന്നു. ഫ്രീ സ്റ്റൈൽ, സ്പ്രിന്റ് (50 മീറ്റർ, 100 മീറ്റർ ), ബ്രെസ്റ്റ് സ്ട്രോക്ക് (50 മീറ്റർ, 100 മീറ്റർ ) എന്നീ മത്സര വിഭാഗങ്ങളിൽ സംസ്ഥാന / ദേശീയ തലത്തിൽ മികവ് പുലർത്തിയവർക്ക് അപേക്ഷിക്കാം.

പ്രായം 18 നും 26 നും മദ്ധ്യേ. ഹയർ സെക്കന്ററിയോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കേരള പോലീസ് വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തിയതി : നവംബർ 12

https://keralapolice.gov.in/public-information/announcements/notification_sports_2019