കേരളോത്സവം 2019 ; കലാ കായിക മത്സരങ്ങൾക്ക് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി


കാട്ടൂർ : കേരളോത്സവം 2019 ന്റെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം കരാഞ്ചിറ സെന്റ്:സേവിയേഴ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് പതാക ഉയർത്തികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ പവിത്രൻ,വാർഡ് മെമ്പർമാരായ എം.ജെ.റാഫി,അമീർ തൊപ്പിയിൽ,വിവിധ ക്ലബ്ബുകളിലെ പ്രതിനിധികൾ, കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയവർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ  ഒക്ടോബർ 27 ന് സമാപിക്കും.