ഇരിങ്ങാലക്കുട ടൈംസ് ന്യൂസ് ഇംപാക്റ്റ് ; ക്യാമറക്ക് തടസ്സമായി നിന്നിരുന്ന കമാനം അഴിച്ചുമാറ്റി


മാപ്രാണം : മാപ്രാണം സെന്ററിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ കാഴ്ച തടസ്സപ്പെടുത്തും വിധത്തിൽ കഴിഞ്ഞ 22 -ാം തിയ്യതി മുതൽ സ്ഥാപിച്ച കമാനം അഴിച്ചുമാറ്റി.

ഒക്ടോബർ ആറാം തിയ്യതി പരിപാടി കഴിഞ്ഞിട്ടും കമാനം സ്ഥാപിച്ചവർ ഇതഴിച്ചു മാറ്റിയിരുന്നില്ല. ഇതു സംബന്ധിച്ച് ഇന്നലെ ഇരിങ്ങാലക്കുട ടൈംസ് റിപ്പോർട്ട് ചെയ്ത വീഡിയോ പതിനായിരത്തിലധികം പേരാണ് വീക്ഷിച്ചത്.തുടർന്ന് ഇന്നലെ രാത്രി തന്നെ കമാനം അഴിച്ചു മാറ്റുകയായിരുന്നു.

കമാനം കെട്ടുന്നവരുടെ ശ്രദ്ധക്ക് …മേലാൽ ഇനി ഇജ്ജാതി പരിപാടി ആവർത്തിക്കരുത് …. 🙂

Posted by Irinjalakuda Times on Friday, October 11, 2019

കെ.എസ്.ഇ ലിമിറ്റഡിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരത്തിലുടനീളം നാല്പതിലധികം സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതു വഴി നഗരം മുഴുവനും ദിവസം മുഴുവൻ നിരീക്ഷിക്കാനും, അപകടങ്ങളും മറ്റ് ക്രമസമാധാന, നിയമവിരുദ്ധ പ്രവർത്തനങ്ങനങ്ങൾ ഉടനടി കണ്ട് ഇടപെടാനും പോലീസിന് കഴിയും.

ഇനിയും ഫ്ളക്സ് ബോർഡുകളും, കമാനങ്ങളും, ഹോൾഡിങ്ങുകളും സ്ഥാപിക്കുന്നവർ സമീപത്ത് സി.സി.ടി.വി ക്യാമറകളുണ്ടെങ്കിൽ അതിന്റെ കാഴ്ച മറക്കാതെ സ്ഥാപിക്കാൻ ശ്രദ്ധിക്കുക.