വട്ട് ഗുളികയുമായി യുവാവ് പിടിയിൽ


ഇരിങ്ങാലക്കുട : പുത്തൻചിറ സ്വദേശി താനത്തുപറമ്പിൽ സത്താർ മകൻ റിസ്വാനെ (21)ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തൃശ്ശൂർ ജില്ലയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണിയാൾ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തി വ്യാജപേരിൽ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാതെ പുറത്തിറങ്ങി ഒ.പി ചീട്ടിൽ സ്വയം പ്രിസ്ക്രിപ്ഷൻ എഴുതിയാണ് ഇയാൾ ഭ്രാന്തിനുള്ള മരുന്നടക്കം വാങ്ങുന്നത്.

സൺ എന്ന ഓമനപ്പേരിട്ട നൈട്രോസൺ (നൈട്രോ സെപാം ) , ഡയസെപാം തുടങ്ങിയ മരുന്നുകളാണിയാൾ വാങ്ങി ആവശ്യക്കാർക്ക് വിൽക്കുന്നത്.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പരിസരത്ത് നിന്നും സി.ഐ ബിജോയ് പി.ആറിന്റെ നേതൃത്വത്തിൽ എസ്.ഐ സുബിന്ത്, സീനിയർ സി.പി.ഒ ജസ്റ്റിൻ, അനൂപ് ലാലൻ, നിഖിൽ, ജിജിൻ, എന്നിവടങ്ങിയ പ്രത്യേക കുറ്റാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായ ഇയാളെ പാലക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും രണ്ടു കിലോ വീതം കഞ്ചാവുമായി മുൻപ് പിടികൂടിയിരുന്നു . കഞ്ചാവിന്റെ ലഭ്യത കുറവ് നേരിട്ടപ്പോഴാണ് പ്രതി വട്ട് ഗുളികയിലേക്ക് തിരിഞ്ഞത്.