കോണത്തുകുന്ന് “ചിലങ്ക കലാ സാംസ്കാരിക വേദി”യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോൽസവം 2019 ന് 11 -ാം തിയ്യതി തുടക്കമാകും


വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് “ചിലങ്ക കലാ സാംസ്കാരിക വേദി”യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഗ്രാമോൽസവം 2019 ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ “ചിലങ്ക”യിൽ വെച്ച് നടക്കും.

ഏഴാമത് “ചിലങ്ക ഗ്രാമോൽസവ”ത്തിന് ഒക്ടോബർ 11 (വെള്ളിയാഴ്ച്ച) കൊടിമര ഘോഷയാത്രയോടെ തുടക്കം കുറിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന “ചിലങ്ക ഗ്രാമോത്സവ”ത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം, കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാ പ്രതിഭകളെയും ആദരിക്കൽ, ധനസഹായ വിതരണം, തീറ്റ മത്സരം, അടയ്ക്കാമര കയറ്റം പോലുള്ള മുതിർന്നവരുടെ നാടൻ കായിക വിനോദ മത്സരങ്ങൾ, ഔഷധ, അലങ്കാര, ഫലവൃക്ഷ പ്രദർശനവും വിൽപ്പനയും എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഗ്രാമോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 13ന് (ഞായർ) വൈകീട്ട് 5 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.

തുടർന്ന് 7 മണിക്ക് കൊറ്റനല്ലൂർ “സമയ” അവതരിപ്പിക്കുന്ന പരിപാടി “നല്ലമ്മ” (നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും) ഉണ്ടായിരിക്കുന്നതാണ്.