പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി


കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പൈങ്കണ്ണിക്കാവ് അമ്പലത്തിന് സമീപം പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കണ്ടെത്തി നടപടി സ്വീകരിച്ചു. മാലിന്യം നിക്ഷേപിച്ചവരെകൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം. ഉമേഷ്‌, ജൂനി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ. ആർ. രതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഷാജി അറിയിച്ചു.