കാലവർഷം മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കാലവർഷം മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ അറിയിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ജനശക്തി റോഡിന് 10 ലക്ഷം രൂപ, ബി. എഡ് കോളേജ് — വെള്ളേച്ചരൻ റോഡിന് 6 ലക്ഷം രൂപ, കാറളം ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻ കാവ് — പുഞ്ചപ്പാടം റോഡിന് 5 ലക്ഷം രൂപ, മുരിയാട് ഗ്രാമ പഞ്ചായത്തിലെ കപ്പാറ റോഡിന് 5 ലക്ഷം രൂപ, കടവൂർ റോഡിന് 10 ലക്ഷം രൂപ,

ആളൂർ ഗ്രാമ പഞ്ചായത്തിലെ കാരൂർ ചിറ —- അഞ്ചലങ്ങാടി റോഡിന് 10 ലക്ഷം രൂപ, മണ്ടത്തറ പൊക്കം റോഡിന് 10 ലക്ഷം രൂപ, വേളൂക്കര ഗ്രാമ പഞ്ചായത്തിലെ തൊമ്മാന — ചെങ്ങാറ്റുമുറി റോഡിന് 6 ലക്ഷം രൂപ നടവരമ്പ് — പള്ളിനട —- പുഞ്ചപ്പാടം റോഡിന് 3 ലക്ഷം രൂപ, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ സെന്റ് സെബാസ്ററ്യൻ ചർച്ചു റോഡിന് 5 ലക്ഷം രൂപ,

പടിയൂർ ഗ്രാമ പഞ്ചായത്തിലെ ഭഗവതി വിലാസം റോഡിന് 5 ലക്ഷം രൂപ മഠത്തുംപടി — ആലക്കത്തറ റോഡിന് 10 ലക്ഷം രൂപ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ പട്ടരുമഠം റോഡിന് 10 ലക്ഷം രൂപ, കൊരുമ്പിശ്ശേരി റോഡിന് 10 ലക്ഷം രൂപ എന്നീ പ്രകാരം 14 റോഡിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പ്രസ്തുത പ്രവർത്തികളുടെ നിർവഹണ ചുമതല ബ്ലോക്ക്‌ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും എഞ്ചിനീയറിംഗ് വിഭാഗത്തിനായിരിക്കുമെന്നും എം എൽ എ അറിയിച്ചു.