മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാളിനെ പ്രതിചേർക്കണം – ബി.ജെ.പി


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ആൻസിയുടെ മരണത്തിനു കാരണക്കാരായ കോളേജ് പ്രിൻസിപ്പളിനേയും മാനേജ്മെന്റിനെയും വാഹനം ഓടിച്ച ഡ്രൈവറെയും കൂട്ടി മനപൂർവ്വമായ കൊല കുറ്റത്തിന് കേസ്സെടുക്കണമെന്ന് ബി.ജെ.പി നഗരസഭ സമിതി യോഗം ആവശ്യപ്പെട്ടു. വാഹനപകടം നടന്ന് 2 ദിവസമായിട്ടും ഡ്രൈവറെയും കൂടെ ഉണ്ടായിരുന്ന ബ്രാഞ്ച് സെക്രട്ടറിയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നില്ല .വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ഹെവി ലൈസൻസോ ബാഡ്ജോ 10 വർഷത്തെ പരിചയമോ ഇല്ല എന്നാണറിയുവാൻ കഴിഞ്ഞത് .

കോളേജ് ബസ്സ് തമിഴ്നാട്ടിലെ വാൽപ്പാറയിലേക്ക് പോയതും കടുത്ത നിയമ ലംഘനമാണ്.വാർഡനായി ജോലി ചെയ്തു വന്നിരുന്ന നിഖിൽ ടി.ഡി യാണ് വാഹനം ഓടിച്ചത്.നിഖിലിന്റെ പേരിൽ ഇരിങ്ങാലക്കുട പോലീസിൽ വധശ്രമത്തിന് കേസ്സുണ്ടായിരുന്നു .107 പ്രകാരം നല്ല നടപ്പിന് ശിക്ഷ വിധിച്ച വ്യക്തിയാണ്  അങ്ങനെ ക്രിമിനൽ പശ്ചാത്തലുള്ള ഒരാളെയാണ് മാനേജ്മെന്റ് ഡ്രൈവറായി നിയമിച്ചിട്ടുള്ളതെന്നും ബി.ജെ.പി നഗരസഭ യോഗം വിലയിരുത്തി.

പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി ഈ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം .കോളേജ് ബസ്സിൽ ബ്രാഞ്ച് സെക്രട്ടറിയായ ധനേഷ് പ്രിയന് എന്ത് കാര്യം ?എത്രയും പെട്ടന്ന് നടപടി സ്വീകരിച്ചിലെങ്കിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും ബി.ജെ.പി പരാതി നൽകും.

ക്രൈസ്റ്റ് കോളേജിലെ വാഹനപകടത്തിൽ മരണപ്പെട്ട കുമാരി ആൻസി വർഗീസ്സിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ മാനേജ്മെൻറ് നഷ്ടപരിഹാരം നൽകണമെന്നും .പരിക്കേറ്റ കുട്ടികൾക്ക് 1 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നും ബി.ജെ.പി നഗരസഭ സമിതി യോഗം ആവശ്യപ്പെട്ടു .

യോഗത്തിൽ മുൻസിപ്പൽ പ്രസിഡണ്ട് ഷാജൂട്ടൻ ,സന്തോഷ് ബോബൻ ,വിജയൻ പാറേക്കാട്ട് ,ഷാജൂ കണ്ടംകുളത്തി, ദാസൻ വെട്ടത്ത് എന്നീവർ സംസാരിച്ചു