വെള്ളാങ്ങല്ലൂർ 2578 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയാഘോഷങ്ങൾ സംഘടിപ്പിച്ചു


വെള്ളാങ്ങല്ലൂർ :  2578 -ാം നമ്പർ മന്നം ബാലസമാജം എൻ.എസ്.എസ്‌ കരയോഗം വെള്ളാങ്ങല്ലൂരിന്റെ ആഭിമുഖ്യത്തിൽ  വാർഷിക പൊതുയോഗം വിജയദശമി ദിന സമ്മേളനമായി ആഘോഷിച്ചു.

ബാലസമാജം പ്രസിഡണ്ട്  കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയിൽ സമ്മേളനം കരയോഗം പ്രസിഡന്റ് കൂടിയായ യു.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. കവയത്രി സി.രമാദേവി ടീച്ചർ വിജയദശമിദിന സന്ദേശം നൽകി.കുട്ടികളിൽ ആധ്യാത്മിക പഠനത്തിന്റെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിൽ വർധിച്ചു വരികയാണെന്ന് യൂണിയൻ പ്രതിനിധി കൂടിയായ ഡോ.എം.സുരേന്ദ്രൻ തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

കരയോഗം സെക്രട്ടറി കെ.രാജേന്ദ്രൻ, (വൈ പ്രസി).കെ.വേണുഗോപാൽ, വനിതാ സമാജം സെക്രട്ടറി ശ്രീലേഖ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിന് എം.ഗോവിന്ദ് സ്വാഗതവും കൃഷ്‌ണേന്ദു നന്ദിയും പറഞ്ഞു.തെരെഞ്ഞെടുക്കപെട്ട പുതിയ ബാലസമാജം ഭാരവാഹികൾ : ഇ.കൃഷ്‌ണേന്ദു(പ്രസിഡന്റ്),സൂര്യജിത് (വൈ.പ്രസിഡണ്ട്),അക്ഷയ്(സെക്രട്ടറി),കൃഷ്‌ണേന്ദു.ബി.മേനോൻ(ട്രഷർ)എന്നിവർ.