ക്രൈസ്റ്റ് കോളേജ് ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്


ഇരിങ്ങാലക്കുട : മലക്കപ്പാറയിൽ ക്രൈസ്റ്റ് കോളേജ് ബസ് മറിഞ്ഞ് ഒന്നാം വർഷ എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ആൻസി വർഗ്ഗീസ് (21) മരിക്കാനിടയായ സംഭവത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തി.


അപകട സമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവറുടേത് വ്യാജ ലൈസൻസാണെന്നും കോളേജ് മാനേജ്മെന്റും ഡി.വൈ.എഫ്.ഐ ലോക്കൽ നേതാവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് ഡ്രൈവറെ നിയമിച്ചതെന്നും വധശ്രമ കേസിലെ പ്രതിയായിരുന്നു ഡ്രൈവറെന്നും ആരോപിച്ച് ബി.ജെ.പി നഗരത്തിലെങ്ങും പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആവശ്യം. ഈ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.