കാട്ടൂരിലെ രണ്ടു വിദ്യാർത്ഥികളെ പെരിഞ്ഞനം ആറാട്ടുകടവു കടലിൽ കാണാതായി


കാട്ടൂര്‍ : പൊഞ്ഞനം ദുബായ് മൂല സ്വദേശികളായ കുരുതുകുളങ്ങര പീറ്റർ മകൻ ആൻസണ്‍ (14), കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെല്‍വിന്‍ (13) എന്നിവരെയാണ് പെരിഞ്ഞനത്ത് ആറാട്ടുകടവു കടലിൽ ഇന്ന് വൈകുന്നേരം കാണാതായത്.

കൂടെയുണ്ടായിരുന്ന ചിറ്റിലപ്പിള്ളി ഡേവിസിന്റ മകനെ കൂടെ വന്നവർ രക്ഷപ്പെടുത്തി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കാട്ടൂർ ഫാത്തിമ മാതാ പള്ളി അൾത്താര ബോയ്സും, സെമിനാരി വിദ്യാർത്ഥികളും മുതിർന്നവരും അടങ്ങുന്ന സംഘം സൈക്കിളിലാണ് ഇന്ന് ഉച്ചയ്ക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ എത്തിയത്. ഫുട്‌ബോൾ കളിക്കുന്നതിനിടക്കു ബോൾ കടലിൽ പോയത്  എടുക്കാനിറങ്ങിയവരാണ് തിരയിൽപെട്ട് കാണാതായത്.

ലൈഫ് ഗാർഡിനൊപ്പം നാട്ടുകാരും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. വേണ്ടിവന്നാൽ കോസ്റ്റ് ഗാർഡിന്‍റെ ഉൾപ്പടെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.