പ്ലാസ്റ്റിക്ക് വർജ്ജിച്ച് മാതൃകയാകുവാൻ കെ.പി എം.എഫ്

 

 

വെള്ളാങ്ങല്ലൂർ : പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച് വരുന്ന ഉപഭോഗവും അത് സമൂഹത്തിലുണ്ടാക്കുന്ന മാലിന്യ പ്രതിസന്ധിയെയും തുടർന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെയും ഹൈകോടതി വിധികളുടെയും പശ്ചാത്തലത്തിൽ പ്ലാസ്റ്റിക്ക് വർജ്ജന മുദ്രാവാക്യവുമായ് കേരള പുലയർ മഹിളാ ഫെഡറേഷൻ ക്യാമ്പെയ്ൻ ആരംഭിക്കുന്നു.

ആദ്യഘട്ടമെന്ന നിലയിൽ ഓരോ കുടുംബങ്ങളിലും കയറി ബോധവൽക്കരണ ക്ലാസ് കൊടുക്കുവാനും, തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്യുവാനും വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർന്ന് വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ടിന്നുകൾ എടുത്ത് മാറ്റുവാനും യൂണിയൻ പ്രസിഡണ്ട് സുമതി തിലകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് നിർമ്മല മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആശാ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ഇന്ദിര തിലകൻ,കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര,
വൈസ് പ്രസിഡണ്ട് സുമ ബാബു, എന്നിവർ സംസാരിച്ചു. രേണുക ബാബു സ്വാഗതവും, സരിത ശശി നന്ദിയും പറഞ്ഞു.