ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു


മലക്കപ്പാറ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ അപകടത്തില്‍പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ഇരിങ്ങാലക്കുട ഊരകം പുഴലിപറമ്പിൽ വർഗീസ് മകൾ ആൻസി വർഗീസാണ് (21) മരിച്ചത്. ക്യാമ്പിന് പോയ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പോസ്റ്റിലിടിച്ച് വണ്ടി മറിയുകയായിരുന്നു. വണ്ടിക്കടിയില്‍ പെട്ടാണ് ആൻസി വർഗീസിന് ഗുരുതരമായി പരുക്കേറ്റത്. നൈനിയാണ് മരിച്ച ആൻസിയുടെ അമ്മ. ആൽവിൻ സഹോദരനും.

ആൻസിയുടെ മൃതദേഹ സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 2.30 ന് ഊരകം സെന്റ്.ജോസഫ് ദേവാലയ സെമിത്തേരിയിൽ വെച്ചു നടക്കും.