മലക്കപ്പാറയില്‍ ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


മലക്കപ്പാറ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ അപകടത്തില്‍പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. ക്യാമ്പിന് പോയ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പോസ്റ്റിലിടിച്ച് വണ്ടി മറിയുകയായിരുന്നു. വണ്ടിക്കടിയില്‍ പെട്ട വിദ്യാര്‍ഥിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്‌.