തൊടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച കാരുണ്യ മഠം സൈഡ് റോഡ് നാടിനു സമർപ്പിച്ചു


മുരിയാട് : മുരിയാട് പഞ്ചായത്ത് 14-ാം വാർഡ് തൊടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര ലിങ്ക് റോഡിന്റെ കാരുണ്യ മഠം സൈഡ് റോഡ് തുറന്ന് കൊടുത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു.2018-19 ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷത്തി പതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗമാക്കിയിരിക്കുന്നത്.

വാർഡ് അംഗം തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാധിക അനിൽ ,രാഗി സുരേഷ് ബാബു നാരാട്ടിൽ, ദാസൻ തേൻ കുളത്ത്, നരേന്ദ്രനാഥൻ ടി,റിട്ടയേർട് എൻഞ്ചിനീയർ മണി രാജ് ഇ.കെ , സുധ ലാലു, നിത ഷാജു, മായ രവി, സുമി രതീഷ് എന്നിവർ പ്രസംഗിച്ചു.