കാലിക്കറ്റ്‌ സർവ്വകലാശാല ഇന്റർ കോളേജിയറ്റ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സിന് കിരീടം


ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ സർവ്വകലാശാല ക്യാമ്പസ്സിൽ വച്ച് നടന്ന കാലിക്കറ്റ്‌ സർവ്വകലാശാല ഇന്റർ കോളേജിയറ്റ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കിരീടം ചൂടി. ഫൈനലിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് കാർമൽ കോളേജ് മാളയെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.

കാലിക്കറ്റ്‌ സർവ്വകലാശാല ടീച്ചിംഗ് ഡിപ്പാർട്ട്മെന്റ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിനെ ടൈ ബ്രേക്കറിൽ തോൽപിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സർവ്വകലാശാല കായിക വിഭാഗം സഹ. മേധാവി ഡോ. മനോജ്‌ കെ.പി നിർവഹിച്ചു. ടീച്ചിംഗ് ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകൻ ഷഫീക്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കായിക വിഭാഗം വിഭാകം മേധാവി ഡോ.സ്റ്റാലിൻ റാഫേൽ,റഫീക്ക് എന്നിവർ പ്രസംഗിച്ചു.