മുംബൈ ഐ.ഐ.ടി യുടെ നേതൃത്വത്തിൽ മുകുന്ദപുരം പബ്ളിക് സ്കൂളിൽ ‘സ്റ്റുഡന്റ്സ് സോളാർ’ ആഗോള ശിൽപശാല നടത്തി


വേളൂക്കര : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.ഐ.ടി മുംബൈയുടെ ആഭിമുഖ്യത്തിൽ ‘സ്റ്റുഡന്റ്‌സ് സോളാർ അംബാസഡേർസ്’ ഏകദിന ശിൽപശാല കേരളത്തിൽ ആദ്യമായി മുകുന്ദപുരം പബ്ളിക് സ്കൂളിൽ നടത്തി.

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പരമാവധി ഉപയോഗപ്പെടുത്തി പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ച് ഭാവി സുരക്ഷിതമാക്കാൻ ഇന്നത്തെ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്കൂൾ ഡയറക്ടർ ഡോ. ഷാജി മാത്യു, പ്രിൻസിപ്പൾ പ്രേമലത എന്നിവരുടെ സാന്നിദ്ധ്യത്തിൽ സി.ടി.ഒ ആകാശ് ആന്റണി, അധ്യാപകരായ ശരണ്യ,ജിത പി, അശ്വതി എ.എസ്, ശരത് എന്നിവർ നേതൃത്വം നൽകി.