പ്രധാനമന്ത്രിക്ക് കത്തയച്ച കലാകാരന്മാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ,എ.ഐ.എസ്.എഫ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു

 

 

ഇരിങ്ങാലക്കുട : രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച കലാകാരന്മാരും ചരിത്രകാരന്മാരും അടക്കമുള്ള 49 വിശിഷ്ട വ്യക്തികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് – എ.ഐ.വൈ.എഫ്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രധാന മന്ത്രിക്ക് കത്തയച്ചും പ്രതിഷേധിച്ചു.


പ്രതിഷേധ പ്രകടനം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്‌ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ,എ.ഐ.വൈ.എഫ്  മണ്ഡലം സെക്രട്ടറി ടി.വി വിബിൻ , പ്രസിഡന്റ് കൃഷ്ണ കുമാർ ,എ.ഐ.വൈ.എഫ്  ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനോയ്, വി.ആർ രമേഷ് ,എ.ഐ.എസ്.എഫ്  സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ , എ.ഐ.എസ്.എഫ്  മണ്ഡലം സെക്രട്ടറി ശ്യാം കുമാർ , പ്രസിഡന്റ് മിഥുൻ ,കെ.പി  കണ്ണൻ, എന്നിവർ നേതൃത്വം നൽകി