ക്രൈസ്റ്റ് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

 

 

മലക്കപ്പാറ : ക്രൈസ്റ്റ് കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ‘ ദീക്ഷണ 2K19’ ഗ്രാമീണ സഹവാസ ക്യാമ്പ് 2019 ഒക്ടോബർ 1 മുതൽ 6 വരെ മലക്കപ്പാറ പ്രദേശത്തു നടന്നു വരുന്നു. ഇതിന്റെ ഭാഗമായി പെരുമ്പാറ ആദിവാസി കോളനിയിൽ അഹല്യ ഐ ഫൌണ്ടേഷന്റെ സഹകരണത്തോടെ ഒക്ടോബർ 5ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മലക്കപ്പാറ ഫോറെസ്റ്റ് ബീറ്റ് ഓഫീസർ ഷെയ്ഖ് റഷീദ്‌ നിർവഹിച്ചു.

ചടങ്ങിൽ ക്യാമ്പ് ഫാക്കൽറ്റി കോർഡിനേറ്റർ സൈജിത് എൻ.എസ്., അസിസ്റ്റന്റ് പ്രൊ.അജീഷ് ജോർജ്., പെരുമ്പാറ കോളനി മൂപ്പൻ മൈനാമണി, ഫോറെസ്റ്റ് ബീറ്റ് ഓഫീസർമാരായ സന്തോഷ്‌,ലിബിൻ കുമാർ, ഡോ.സി.എ. ആന്റണി, ഡോ.സോന., തുടങ്ങിയവർ സന്നിഹിതരായിരുന്നു.