ഇരിങ്ങാലക്കുട സ്പിരിച്വാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എമ്മാനുവേൽ 2019 ന് തുടക്കമായി


ഇരിങ്ങാലക്കുട : സ്പിരിച്വാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5,6,7,8,9 തീയതികളിൽ കത്തീഡ്രൽ അങ്കണത്തിൽ വച്ച് നടത്തുന്ന എമ്മാനുവൽ 2019 ധ്യാനം  ജോസഫ് താമരവള്ളി അച്ഛൻ ഉദ്ഘാടനം ചെയ്തു മുഖ്യസന്ദേശം നൽകി. കത്തീഡ്രൽ വികാരി റവ. ഫാ. ആന്റു ആലപ്പാടൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപതാ ചാൻസലർ റവ. ഫാ. നെവിൻ ആട്ടോക്കാരൻ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്പിരിച്വാലിറ്റി സെന്റർ വൈസ് റെക്ടർ ഫാ.ഷാബു പുത്തൂർ സ്വാഗതവും, ഫാ. റാഫേൽ പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു.സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ മണ്ണൂർ ധ്യാനം നയിക്കുന്നു.