മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ ഗവൺമെന്റ് യു.പി. സ്ക്കൂളിൽ ഹൈടെക്ക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു


മാടായിക്കോണം : പി.കെ. ചാത്തൻ മാസ്റ്റർ ഗവൺമെന്റ് യു.പി. സ്ക്കൂളിൽ ഹൈടെക്ക് ക്ലാസ്സ് റൂമുകളുടെയും സകല കല പ്രതിഭാ പരിപോഷണ പദ്ധതിയുടേയും ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫസർ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് സുജേഷ് കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർമാരായ പി.വി. പ്രജീഷ്, അംബിക പള്ളിപ്പുറത്ത്, അഡ്വക്കറ്റ് പി.സി. മുരളീധരൻ, ബിജി അജയകുമാർ, രമേഷ് വാര്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ സതീഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസന്നകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.