തൊഴിലുറപ്പു പണികൾ ആരംഭിക്കാത്തതിനെതിരെ ബി.ജെ.പി പടിയൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു


എടതിരിഞ്ഞി : പടിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി മാസങ്ങളായി ആരംഭിക്കാത്തത് പഞ്ചായത്ത് ഭരണത്തിന്റെ അനാസ്ഥ മൂലമാണെന്നാാരോപിച്ച് ബി.ജെ.പി പടിയൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു.

സമീപ പഞ്ചായത്തുകളിൽ തൊഴിൽ ദിനങ്ങൾ മുപ്പതിൽ പരം ദിവസങ്ങൾ ലഭിച്ചപ്പോൾ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് തോടുകൾ ബലപ്പെടുത്തി കയർ ഭൂവസ്ത്രം ഇടേണ്ട പദ്ധതി നടപ്പിലാക്കാതെയും ഇതിന് വേണ്ടി ഇറക്കിയ കയർ ഭൂവസ്ത്രം നശിച്ച് പോകുന്ന അവസ്ഥ സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെയും നീർത്തട മാസ്റ്റർ പ്ലാൻ അംഗീകരിക്കാൻ വൈകുന്നതിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.

പാർലിമെന്ററി പാർട്ടി ലീഡർ ബിനോയ് കോലാന്ത്ര പഞ്ചായത്ത് കമ്മറ്റി അംഗം സജി ഷൈജു കുമാർ എന്നിവർ പ്രസംഗിച്ചു.