കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട സെക്ഷന്റെ നേതൃത്വത്തിൽ നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ‘പവർ ക്വിസ് ‘ സംഘടിപ്പിച്ചു


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ ഇരിങ്ങാലക്കുട സെക്ഷന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി പവർക്വിസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ എം. നാസറുദീൻ ഉദ്ഘാടനം ചെയ്തു.

വൈദ്യുതി ബോർഡിന്റെ തുടക്കം മുതലുള്ള ചരിത്രത്തെ അറിയാനും വൈദ്യുതിയുടെ ഉപയോഗത്തെയും നിയന്ത്രണത്തെയും പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.സീനിയർ സൂപ്രണ്ട് റ്റി.എൻ. മുരളി പവർ ക്വിസ് നയിച്ചു.

സിവിൽ വിഭാഗം സബ് എൻഞ്ചിനിയർ എം.കെ. ഗീത നേതൃത്വം നൽകി. ഇലക്ട്രിക്കൽ വിഭാഗം സബ്ബ് എഞ്ചിനീയർ ബിനോജ്,സൂപ്രണ്ട് ബേബി ദാസൻ, വൈഷ്ണവ് എന്നിവർ സംസാരിച്ചു.ഹയർ സെക്കന്ററി വിദ്യാർത്ഥികളായ അൽഫിയാ കരീം , രോഹിത് എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് സർട്ടിഫിക്കറ്റ്, സമ്മാനം എന്നിവ വിതരണം ചെയ്തു.