ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡൻറ് സോളാർ അംബാസഡർ  ശിൽപശാല സംഘടിപ്പിച്ചു


ഇരിങ്ങലക്കുട:മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം  ജന്മ ദിനത്തിൽ ക്രൈസ്റ്റ്  കോളേജ് ( ഓട്ടോണോമസ് ) ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റും എന്റർപ്രണർ ഡെവലെപ്മെന്റ് ക്ലബും സംയുക്തമായി  ..ടി മുംബൈയുടെ  നേതൃത്വത്തിൽ  സോളാർ ലാംപ്  നിർമാണ പരിശീലനത്തിനായി  ഗാന്ധി ഗ്ലോബൽസോളാർ യാത്രയുടെ ഭാഗമായുള്ള സ്റ്റുഡൻറ്  സോളാർ  അംബാസ്സഡർ വർക്ക്ഷോപ്പ് -2019  സംഘടിപ്പിച്ചു

മാറി വരുന്ന കാലാവസ്ഥയ്ക്കും ഇന്നു നേരിടുന്ന ഊർജ പ്രതിസന്ധിക്കും പരിഹാരമായി സൗരോർജം പുതിയ തലമുറയിലൂടെ വ്യാപിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഫിസിക്സ്‌ വിഭാഗം മേധാവി സയൻസ് ഡീൻ ഡോ.വിപി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ഫിസിക്സ്‌  വിഭാഗം ഗവേഷക അധ്യാപകൻ  ഡോസുധീർ സെബാസ്റ്റ്യൻ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും സൗരോർജത്തിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചുഫിസിക്സ്‌ ഗവേഷക വിദ്യാർത്ഥിനി  ഷംന എം.എസ് പരിശീലന ക്ലാസ്സ്‌ നയിച്ചു

കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോജിബിൻരണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഇസ്മായിൽഡാനിയആതിരക്രിസ്റ്റീനറാൻസംഅതുൽഅമൽ എന്നിവർ പരിശീലനം നൽകി.

 എംഎസ് പിവെമ്പല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയേഴ്സും ക്രൈസ്റ്റ് കോളേജ്  വിദ്യാർത്ഥികളുമടങ്ങുന്ന  150 ഓളംവിദ്യാർത്ഥികൾ പരിശീലനം  നേടി  സോളാർ അംബാസഡറുകളായി മാറി.

 അൻപതിലേറെ സോളാർ സ്റ്റഡി ലാംപുകൾ വിദ്യാർത്ഥികൾ നിർമിച്ചുകൂടുതൽ ലാംപുകൾ നിർമിക്കാനും അവരുടെ സ്കൂളുകളിലുംപരിസരങ്ങളിലും വിൽക്കുവാനുംവിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിച്ചുപരിശീലനത്തിനു ശേഷം ഊർജ പ്രകൃതി  സംരക്ഷണത്തിനായി  വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു