കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു


കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ 2019/20 പദ്ധതി പ്രകാരം 1,82,700, രൂപ പദ്ധതിവിഹിതം ഉപയോഗിച്ച് ജനറൽ വിഭാഗത്തിൽപെട്ട ഗ്രാമസഭ തിരഞ്ഞെടുത്ത വയോജങ്ങൾക്ക് കട്ടിൽ നൽകുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്  ടി.കെ.രമേഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ബീന രഘു സ്വാഗതം പറഞ്ഞു.

വികസന കാര്യം സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ലത ടി.വി, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ  ഷീജ പവിത്രൻ, മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹൃദ്യ നന്ദി പറഞ്ഞു.