ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റിന്റേയും ഐ.എം.എ യുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് -588 ഐ.എം.എ യുമായി സഹകരിച്ച്  ഡോ.ബാലഗോപാലന്റെ നേതൃത്വത്തിൽ ഇന്ന്  രക്തദാന ക്യാമ്പ്  നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര രക്തദാന ക്യാമ്പ്‌ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് രക്തദാനം നടത്തുകയും ചെയ്തു.

പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ.വി.ടി ജോൺ, ഫാ. ജേക്കബ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. 70 യൂണിറ്റിലേറെ രക്തം ശേഖരിച്ചതായി പ്രോഗ്രാം ഓഫീസർ ഫിലിപ്പ് ലൂക്കും, അശ്വതി സ്വാമിനാഥനും അറിയിച്ചു. വോളന്റീർ സെക്രട്ടറിമാരായ അമൽ ജൂഡും റിറ്റി. ടി. ആറുമാണ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയത്.