ക്യാപ്റ്റൻ രാധിക മേനോൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ


ഇരിങ്ങാലക്കുട : കടലിലെ ധീരതയ്ക്കുള്ള രാജ്യാന്തര പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ മർച്ചന്റ് നേവി പ്രഥമ വനിതാ ക്യാപ്റ്റൻ രാധിക മേനോൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനികളുമായി സംവാദം നടത്തുകയുണ്ടായി. ബംഗാൾ ഉൾക്കടലിൽ ഒഡിഷയുടെ ആഴക്കടലിൽ ഏഴു ദിവസങ്ങളായി മരണവുമായി മല്ലിട്ട് കഴിഞ്ഞ ഏഴ് മത്സ്യത്തൊഴിലാളികളെ 2015 ജൂൺ 21നാണ് കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളം സ്വദേശിയായ രാധിക മേനോൻ ക്യാപ്റ്റനായ ‘സമ്പൂർണ സ്വരാജ്’ എന്ന എണ്ണക്കപ്പൽ രക്ഷപ്പെടുത്തിയത്.

ജീവിതത്തിൽ നിന്ന് സ്വായത്തമാക്കിയ അറിവും മനക്കരുത്തും ആണ് സാഹസികത നിറഞ്ഞ തന്റെ പല ദൗത്യങ്ങൾക്കും ശക്തിപകർന്നത് എന്ന് അവർ തന്റെ സംവാദത്തിൽ ഊന്നി പറയുകയുണ്ടായി.സിസ്റ്റർ ധന്യ സി.എം.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രധാന അധ്യാപിക സിസ്റ്റർ റോസ്ലറ്റ് ഷോൾ അണിയിച്ച് അവരെ ആദരിക്കുകയും നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.