വഴിയോര കച്ചവട തൊഴിലാളി യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ – സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കൺവെൻഷൻ പ്രിയ ഹാളിൽ ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ ഉദ്‌ഘാടനം ചെയ്തു.സി.വൈ.ബെന്നി അദ്ധ്യക്ഷനായിരുന്നു.

പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി കെ.എ.ഗോപി വിതരണം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.വേണുഗോപാൽ, ടി.ശ്രീകുമാർ, എം.ബി.രാജു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എം.ദിവാകരൻ(പ്രസിഡണ്ട്), സി.വൈ.ബെന്നി(സെക്രട്ടറി), എൻ.സി.രജിത(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.