നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷം ; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദിരാ തിലകൻ നിർവഹിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറു പരിപാടികളാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ചെയർ പേഴ്സൺ‌ കൂടിയായ പ്രസിഡന്റ്‌ അറിയിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയ ചന്ദ്രൻ , ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിജീഷ് , പ്രിൻസിപ്പാൾ എം.നാസറുദീൻ,എച്ച്. എം. ലാലി, ഗൈഡ്സ് ക്യാപ്റ്റൻ സി.ബി. ഷക്കീല, ഡോക്ടർ മഹേഷ്‌ ബാബു, സുരേഷ് കുമാർ, രതീഷ് എന്നിവർ സംസാരിച്ചു.