നാടിനെ ഞെട്ടിച്ച് മാപ്രാണത്ത് കൊലപാതകം ; വർണ്ണ തീയറ്റർ നടത്തിപ്പുകാരനെ പോലീസ് തിരയുന്നു


മാപ്രാണം : നാടിനെ ഞെട്ടിച്ച് ഇന്നലെ അർദ്ധരാത്രിയോടെ മാപ്രാണത്ത് കൊലപാതകം നടന്നു. വീട്ടിലേക്കുളള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വർണ്ണ തിയറ്ററിന് പുറകുവശത്ത് താമസിക്കുന്ന വാലത്ത് രാജനെയാണ് (65) വർണ്ണ തിയറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടി കൊന്നത്.

ഗുരുതരമായി പരുക്കേറ്റ രാജനെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്റെ മരുമകൻ വിനുവിനും വെട്ടേറ്റിട്ടുണ്ട്. പ്രകോപിതരായ നാട്ടുകാർ തിയറ്റർ ഉപരോധിച്ചു.വൻ പോലീസ് സംഘം തിയറ്ററിൽ ക്യാമ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. വർണ്ണ തിയറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.