“കൊറ്റവെ” സാംസ്കാരികോത്സവം നടത്തി


വേളൂക്കര : അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ചു വേളൂക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെയും പട്ടിക ജാതി – വർഗ്ഗ വിഭാഗങ്ങൾക്കായി വേളൂക്കര പഞ്ചായത്ത് ഹാളിൽ
“കൊറ്റവെ” സാംസ്കാരികോത്സവവും – സെമിനാറും നടത്തി.
സംസ്കാരികോത്സവം
ഡോ.ആർ.എൽ.വി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഡോ.ആർ.എൽ.വി രാമകൃഷ്‌ണൻ, സാമൂഹിക പ്രവർത്തകയായ ഡോ.സിസ്റ്റർ റോസ് ആന്റോ, ചലച്ചിത്ര പ്രവർത്തകൻ ശ്യാം കാർഗോസ്, വേളൂക്കര പട്ടികജാതി പ്രേമോട്ടർ ലത എന്നിവർക്ക് “കൊറ്റവെ” പുരസ്കാരം നൽകി ആദരിച്ചു,

തുടർന്ന് നടത്തിയ സെമിനാർ ,വാർഡ് മെമ്പർ ടി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു, കില ഫാക്കൽറ്റി വി.കെ ശ്രീധരൻ, പട്ടികജാതി വികസന ഓഫീസർ
വി.ടി ദിജി, ദളിത് മേഖലയിലെ പ്രവർത്തകൻ രാജു കിഴക്കൂടൻ, മുള വാദ്യ കലാകാരൻ ഉണ്ണികൃഷ്ണ പാക്കനാർ, എന്നിവർ ക്ളാസ്സുകൾ നൽകി,

രാജൻ പറക്കാട്ടുകുന്നിൽ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ  സുമേഷ് ചാലിൽ സ്വാഗതവും ശരത് തുമ്പൂർ നന്ദിയും പറഞ്ഞു. “കൊറ്റവെ” സാംസ്കാരികോത്സവത്തിന്
വാർഡ് മെമ്പർ മേരി ലാസർ, സി.ഡി.എസ്  ചെയർപേഴ്സൺ അനിത ബിജ, അഡ്വ: പി കെ നാരായണൻ, സെമിനാർ മോഡറേറ്റർ പി.കെ കൊച്ചുരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു