കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന “നെല്ലിമുറ്റത്തിന്റെ” നേതൃത്വത്തില്‍ നടത്തുന്ന പൂക്കളമത്സരം നാളെ


കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന “നെല്ലിമുറ്റത്തിന്റെ” നേതൃത്വത്തില്‍ നടത്തുന്ന പൂക്കളമത്സരം നാളെ ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ വെച്ച് നടക്കും. സ്കൂളില്‍ നിന്ന് വിവിധ വര്‍ഷങ്ങളിലായി ഏഴാം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികള്‍, നിലവിലെ അധ്യാപകര്‍, പൂര്‍വ അധ്യാപകര്‍ , പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകള്‍, വായനശാലകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9400867576, 9645731777.