എട്ടുമുറി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ഓണവില്ല് – 2019’ സംഘടിപ്പിച്ചു


ഇരിങ്ങാലക്കൂട : എട്ടുമുറി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടി ‘ഓണവില്ല് – 2019’ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ വി.സി വർഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിന്ത ഉദയൻ, ശശി വെളിയത്ത്,സി.ആർ സദാനന്ദൻ,കെ.യു ശശി, കെ.സി ഉണ്ണികൃഷ്ണൻ, നവനീത് കൃഷ്ണ, റോഷ് കൃഷ്ണ, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി.