കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു


ഇരിങ്ങാലക്കുട : ഈ വർഷത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് പ്രദേശത്തെ കുടുംബങ്ങൾക്ക് ചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ആവശ്യ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. സെൻറ്.തോമസ് കത്തീഡ്രൽ വികാരി റവ.ഡോ.ആന്റു ആലപ്പാടൻ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി.

ചൈതന്യ യൂണിറ്റ് പ്രസിഡൻറ് വിക്ടറി തൊഴുത്തുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ആന്റു കുറുവീട്ടിൽ, വിനു ആന്റണി, ജോസ് കുറുവീട്ടിൽ, ജൂലി ജോയ്, മോളി ബാബു, റോസിലി ആൻറണി എന്നിവർ നേതൃത്വം നൽകി.