കെ.പി.എം.എസ്സിന്റെ ആഭിമുഖ്യത്തിൽ അവിട്ടാഘോഷം സംഘടിപ്പിച്ചു


വെള്ളാങ്ങല്ലൂർ : കേരള പുലയർ മഹാസഭാ അയ്യൻകാളി ജന്മദിനത്തിൽ അവിട്ടാഘോഷം സംഘടിപ്പിച്ചു. കൊറ്റനെല്ലൂർ ശാഖയിൽ നടന്ന അവിട്ടാഘോഷം ജില്ലാ പ്രസിഡണ്ട് വി ബാബു ഉൽഘാടനം ചെയ്തു.: ശിവരാമൻ പണ്ടാരപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിയൻ സെക്രട്ടറി സന്തോഷ് ഈയിപ്പുര, എൻ വി ഹരിദാസ്, എന്നിവർ സംസാരിച്ചു.രജനി ഹരിദാസ് സ്വാഗതവും ശശി നന്ദിയും പറഞ്ഞു.

നടവരമ്പിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കമ്മിറ്റി അംഗം എം സി. സുനന്ദകുമാർ ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് കെ.എസ്. ഡിബിൻ അദ്ധ്യക്ഷത വഹിച്ചു. സുമതി തിലകൻ, പി.എ.ഷിബു എന്നിവർ സംസാരിച്ചു.

കുന്നുമ്മൽകാട് ശാഖയിൽ പട്ടേപ്പാടത്ത് നടന്ന പരിപാടിയിൽ ശാഖാ പ്രസിഡണ്ട് എൻ എ രാജു, സംഗീത രഞ്ജിത്ത്, വിഷ്ണു മോഹൻ, പ്രേംജിത്ത് പുവ്വത്തും കടവിൽ എന്നിവർ നേതൃത്വം നൽകി.

കോണത്തുകുന്ന് കിഴക്കുംമുറി ശാഖയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജന്മദിന പരിപാടികൾ ശാഖാ പ്രസിഡന്റ് അശോകൻ തോണിയിൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാജു ഉദ്ഘാടനം ചെയ്തു കെ.കെ. സുരേഷ്, ബാബു തൈവളപ്പിൽ ആശംസകൾ നേർന്ന പരിപാടിയിൽ ,എം.സി. ശിവദാസൻ, സ്വാഗതവും ,സുരേന്ദ്രൻ തോണിയിൽ നന്ദിയും പ്രകാശിപ്പിച്ചു.

വെള്ളാങ്ങല്ലൂർ ടൗൺ ശാഖയിൽ നടന്ന പരിപാടിയിൽ രേണുക ബാബു അദ്ധ്യക്ഷത വഹിച്ചു. ഗോപി പീടികപറമ്പിൽ ഉൽഘാടനം ചെയ്തു. സുനിൽ കക്കൂട്ട്, സന്ധ്യ വിജയൻ എന്നിവർ സംസാരിച്ചു.

വടക്കുംകര ശാഖയിൽ നടന്ന ആഘോഷ പരിപാടികൾ
ബാബു തൈവളപ്പിൽ ഉൽഘാടനം ചെയ്തു. കെ.കെ.സുരേഷ്, ഇന്ദിര ശെൽവൻ, സുഷമ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

നടുവത്ര ശാഖയിൽ നടന്ന പരിപാടി കെ.പി.വൈ.എം. ജില്ലാ ഖാജാൻജി പി.എ.അജീഷ് ഉൽഘാടനം ചെയ്തു. ,പ്രസിഡന്റ് ബിന്ദു പ്രകാശൻ പതാക ഉയർത്തി, പി.എ ബാബു സ്വാഗതവും മോഹനൻ തൊഴുത്തുങ്ങാപ്പുറത്ത്, നന്ദിയും പറഞ്ഞു.

പുത്തൻചിറ പുളിയിലക്കുന്ന് ശാഖയിൽ നടന്ന ആഘോഷം യൂണിയൻ സെക്രട്ടറി സന്തോഷ് ഇsയിലപ്പുര ഉൽഘാടനം ചെയ്തു. സൗമ്യ ബിജു പതാക ഉയർത്തി. ഷൈബി രാധാകൃഷ്ണൻ ,വള്ളിക്കുട്ടി വാരിയത്ത്, സുമേഷ് അക്രാലി എന്നിവർ സംസാരിച്ചു.

പുത്തൻച്ചിറ കട്ടിയാമ്പാറ ശാഖയിൽ നടന്ന ആഘോഷം യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി പി വി.അയ്യപ്പൻ ഉൽഘാടനം ചെയ്തു. വിനോദ്കുമാർ, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.