കോലോത്തുംപടി അപകട മരണം ; ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു


ഇരിങ്ങാലക്കുട : ബസിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും മൂലം നിരവധി ജീവനുകളാണ് അപകടങ്ങളിൽ നഷ്ടമാവുന്നത്.

ബസുകളുടെ മരണപ്പാച്ചിലിനിടെ ഇരിങ്ങാലക്കുട കോലോത്തുംപടിയിൽ ഇന്ന് ഉച്ചക്ക്  ഉണ്ടായ അപടത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.

റോഡ് ഉപരോധിച്ചും അപകട സ്ഥലത്ത് മെഴുകുതിരി കത്തിച്ചും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, വി.എച്ച്.സഫീർ, അക്ഷയ് തറയിൽ, പി.ആർ.രാഹുൽ, എം.കെ.അജീഷ്, കെ.എസ്.അക്ഷയ് എന്നിവർ നേതൃത്വം നൽകി.