ഇരിങ്ങാലക്കുടിയെ വെല്ലാൻ സംസ്ഥാനത്താരുമില്ല ; ഉത്രാടദിന മദ്യ വിൽപന കൂടുതൽ നടന്നത് ഇരിങ്ങാലക്കുട ബിവറേജിൽ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന. എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔ‌ട്ട്​ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 30 കോടി രൂപയുടെ മദ്യമാണ് അധികം വിറ്റത്. ഇരിങ്ങാലക്കുട ബവ്റിജസ് ഔ‌ട്ട്​ലെറ്റ് തന്നെയാണ് ഇത്തവണയും ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.

സംസ്ഥാനത്താകെ ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യം. എന്നാൽ ഇരിങ്ങാലക്കുട ബവ്റിജസ് ഔ‌ട്ട്​ലെറ്റിൽ കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് ഒരു കോടി നാല്‍പ്പത്തി നാലായിരമായി കുറഞ്ഞു. കഴിഞ്ഞ തവണ തൃശൂര്‍ പ്രളയത്തില്‍ മുങ്ങി പല ഔ‌ട്ട്​ലെറ്റുകളും അടഞ്ഞു കിടന്നപ്പോള്‍ ആശ്വാസമായത് ഇരിങ്ങാലക്കുടയിലെ വില്‍പനശാലയാണ്.