“കൂടെ 2019-ൽ ” സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി


ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒല്ലൂർ തൈക്കാട്ടുശ്ശേരി ആയുർവേദ മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് ഗവ. യു.പി.എസ്, കോണത്തുകുന്നിൽ തുടക്കമായി.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുധൻ.സി.എസ്, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എം.പി. പ്രവീണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇതോടനുബന്ധിച്ച് വയോജനങ്ങൾക്ക് ഓണക്കോടി വിതരണവും എൽ.ഇ.ഡി ബൾബ് വിതരണവും സംഘടിപ്പിച്ചു.

പ്രദേശവാസികളുടെ സജീവ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ബിനു. ടി.വി, ബീന സി. എ വളണ്ടിയർമാരായ അന്ന.എൻ. ഷാജു, അഖില ഡിസൺ, മായ നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.