നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാന്തി സദനത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ശാന്തി സദനത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു . ഗൈഡ്സ് വിദ്യാർഥിനികൾ അത്തപ്പൂക്കളം ഒരുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളോടൊപ്പം സദനത്തിലെ അന്തേവാസികളും കലാപരിപാടികളിൽ പങ്കെടുക്കുകയും അവരുടെ പൂർവ കാല ഓണ സ്മരണകൾ വിദ്യാർത്ഥിനികൾക്ക് പങ്കുവെക്കുകയും ചെയ്തു.

കുട്ടികൾ അന്തേവാസികൾക്കു മധുരംനൽകി. കുട്ടികളെ ഓണപ്പാട്ട് പാടി അന്തേവാസികൾ സ്വീകരിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ സി. ബി. ഷക്കീല നേതൃത്വം നൽകി. സിസ്റ്റർ മെർവിൻ ജോസ് കുട്ടികൾക് നിർദേശങ്ങൾ നൽകി. ഗൈഡ്സ് ലീഡർ അനഘ, അശ്വനി, ആതിര, സെൽജിയ ശ്രീലക്ഷ്മി, എന്നീ വിദ്യാർത്ഥിനികൾ ഓണാശംസകൾ നേർന്നു.