ബി.ജെ.പി ആളൂർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു


ആളൂർ : ബി.ജെ.പി ആളൂർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖല ഓഫീസ് ജില്ലാ അധ്യക്ഷൻ എ. നാഗേഷ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് മുരളി സി.സി അധ്യക്ഷത വഹിച്ചു.മേഖല ജനറൽ സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.

പഴയകാല പ്രവർത്തകരെയും,ഓരോ ബൂത്തുകളിൽ നല്ല പ്രവർത്തനം കാഴ്ചവച്ച പ്രവർത്തകരെയും പൊന്നാട നൽകി ആദരിച്ചു.തുടർന്ന് ഓണകിറ്റ് വിതരണവും നടത്തി.

ജില്ലാ അധ്യക്ഷൻ എ.നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി  ജോർജ്ജ്,സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രഭാരി അഡ്വ.സുധീർ ബേബി,മണ്ഡലം പ്രസിഡന്റ് സുനിൽ,വൈസ് പ്രസിഡന്റ് സുനിൽ പീണിക്കൽ,അജയഘോഷ്,സുരേഷ് കുഞ്ഞൻ,വിഷ്ണു കെ.പി, അജീഷ് പൈക്കാട്ട്,രാജേഷ്,ജയൻ,ഗീതാനന്ദൻ,ബിജു,ആന്റോ,ഹരിശങ്കർ,ഡി.പി നായർ, പ്രതീഷ്,അജയൻ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.