ഓണം സെൽഫി മത്സരത്തിൽ വിജയിച്ചതിന് സമ്മാനമായി ലഭിച്ച തുക സ്കൂൾ പ്രവർത്തന ഫണ്ടിലേക്ക് നൽകി അധ്യാപിക മാതൃകയായി


ഇരിങ്ങാലക്കുട : പ്രമുഖ വാർത്താ മാധ്യമമായ മാതൃഭൂമി പ്രേക്ഷകർക്കായി നടത്തിയ ഓണം സെൽഫി മത്സരത്തിൽ ഒരു കൗതുകം തോന്നിയാണ് എസ്.എൻ സ്കൂൾ അധ്യാപിക രാഖില ജിജേഷ് സ്കൂളിലെ കുട്ടികൾക്കൊപ്പമുള്ള സെൽഫിയെടുത്ത് മത്സരത്തിനയച്ചു കൊടുത്തത്.എന്തായാലും കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയും അതിനു കാരണമായ അധ്യാപികയും മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മത്സരത്തിൽ വിജയിച്ച സന്തോഷം കുട്ടികൾക്കു വേണ്ടി വിനിയോഗിക്കുന്നതിലും വലിയ സന്തോഷമില്ലെന്നാണ് ടീച്ചറുടെ പക്ഷം. അതു കൊണ്ട് സമ്മാനമായി ലഭിച്ച 3000 രൂപ സ്കൂൾ പ്രവർത്തന ഫണ്ടിലേക്ക് കൈമാറുന്നതിനായി സ്കൂൾ പ്രധാനാധ്യാപിക ബിജുന ടീച്ചറെ ഏൽപ്പിച്ചു.