സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് യൂജിൻ മോറേലി


ഇരിങ്ങാലക്കുട : എത്ര അദ്ധ്യാപകർ സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നുണ്ട് എന്നതിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് യൂജിൻ മോറേലി പറഞ്ഞു. ഉന്നത നിലവാരം പുലർത്തുന്ന പൊതുവിദ്യാലയങ്ങളെ കൂടുതൽ ജനകീയവും വിശ്വാസ്യത നിറഞ്ഞതുമാക്കാൻ അദ്ധ്യാപകർ ചെയ്യേണ്ട ആദ്യ നടപടിയാണത്, അല്ലാത്ത പ്രവർത്തികൾ വേശ്യ ചാരിത്ര്യ പ്രസംഗം നടത്തും പോലെയാണെന്നും യൂജിൻ മോറേലി അഭിപ്രായപ്പെട്ടു.

മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുടയിലെ എസ്.എൻ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ കെ.ജി സുനിത ടീച്ചർക്ക് അഭിനന്ദനമർപ്പിക്കാൻ എത്തി ചേർന്നതായിരുന്നു അദ്ദേഹം.

യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ, പോളി കുറ്റിക്കാടൻ, ജോർജ് കെ.തോമസ്, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, ഉണ്ണി പ്ലാശ്ശേരി തുടങ്ങിയവർ അഭിനന്തനമറിയിച്ചു.